ശ്രീനഗര്‍: കാശ്മീരിലെ ഷോപ്പിയാനില്‍ ശനിയാഴ്ച രാത്രി ആരംഭിച്ച ഏറ്റുമുട്ടല്‍ തുടരുന്നു. ഒരു ഭീകരനെ ഏറ്റുമുട്ടലില്‍ വധിച്ചു. മുതിര്‍ന്ന ജയ്ഷ് കമാന്‍ഡര്‍ സജദ് അഘാനി ഏറ്റുമുട്ടലിനിടെ പ്രദേശത്ത് കുടുങ്ങിയതായാണ് പുറത്തുവരുന്ന വിവരം. 2018 മുതല്‍ ഭീകരപ്രവര്‍ത്തനങ്ങളില്‍ സജീവമായ ഇയാള്‍ ഏറ്റുമുട്ടലിനിടെ കുടുങ്ങുകയായിരുന്നു.
ഷോപ്പിയാനിലെ റാവല്‍പോറയില്‍ ഇന്നലെ രാത്രി മുതല്‍ ഏറ്റുമുട്ടല്‍ നടക്കുന്നതിനാല്‍ പ്രദേശത്തുനിന്ന് അകത്തേക്കും പുറത്തേക്കും പോകുന്ന ഇടങ്ങള്‍ അടച്ചിരിക്കുകയാണ്.
ആയുധങ്ങളും വെടിയുണ്ടകളും 9,600 രൂപയും പിടിച്ചെടുത്തിട്ടുണ്ട്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് കരസേനയും മറ്റ് സുരക്ഷാസേനകളും സംയക്തമായിട്ടായിരുന്നു ഓപ്പറേഷന് തുടരുന്നത്.
Discussion about this post