തിരുവനന്തപുരം: കേരളത്തിൽ പോളിംഗ് ആരംഭിച്ചു. രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് ഏഴിന് അവസാനിക്കും. രണ്ടേമുക്കാല്‍ കോടി വോട്ടര്‍മാരാണ് ഇന്ന് വോട്ടവകാശം വിനിയോഗിക്കുന്നത്.
മാവോയിസ്റ്റ് ഭീഷണിയുള്ള 9 മണ്ഡലങ്ങളില്‍ വൈകിട്ട് 6നു വോട്ടെടുപ്പ് അവസാനിപ്പിക്കും. എല്ലായിടത്തും അവസാന ഒരു മണിക്കൂര്‍ കോവിഡ് ബാധിതര്‍ക്കും ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കുമുള്ള സമയമാണ്. പകല്‍ വോട്ട് ചെയ്യാനെത്തുന്നവര്‍ക്ക് ഉയര്‍ന്ന ശരീരോഷ്മാവ് കണ്ടെത്തിയാല്‍ രണ്ടു വട്ടം കൂടി പരിശോധിച്ച ശേഷം അവസാന മണിക്കൂറില്‍ വോട്ട് ചെയ്യാനുള്ള ടോക്കണ്‍ നല്കി തിരിച്ചയയ്ക്കും.
140 നിയമസഭാ മണ്ഡലങ്ങള്‍ക്കു പുറമേ, മലപ്പുറം ലോക്സഭാ സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പും ഇന്നാണ്. 957 സ്ഥാനാര്‍ഥികളാണ് ഈ നിയമസഭ തിരഞ്ഞെടുപ്പില്‍ മല്‍സരരംഗത്തുള്ളത്.
Discussion about this post