തിരുവനന്തപുരം: ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി മാധ്യമങ്ങളോട് സംസാരിക്കുന്നതില്‍ നിയന്ത്രണമേര്‍പ്പെടുത്തണമെന്ന ആവശ്യവുമായി കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ഷണന്‍ . ജിജി തോംസണെ പരസ്യമായി ശാസിക്കണമെന്നും , ചീഫ് സെക്രട്ടറി നിഷേധക്കുറിപ്പ് ഇറക്കണമെന്നും തിരുവഞ്ചൂര്‍ മന്ത്രിസഭായോഗത്തില്‍ ആവശ്യപ്പെട്ടു
ചീഫ് സെക്രട്ടറി ജിജി തോംസണ്‍ മാധ്യമങ്ങളെ കണ്ടത് ശരിയായില്ലെന്ന് മന്ത്രിസഭ ഒന്നടങ്കം അറിയിച്ചു. ചീഫ് സെക്രട്ടറിയുടെനടപടി ശരിയായില്ലെന്ന് മന്ത്രിസഭായോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അറിയിച്ചു.
അതേസമയം മാധ്യമങ്ങളെ കണ്ടതില്‍ ജിജി തോംസണ്‍ ഖേദം പ്രകടിപ്പിച്ചു നല്ല ഉദ്ദേശത്തോടെയാണ് താന്‍ പ്രതികരിച്ചതെന്ന് ജിജി തോംസണ്‍ പറഞ്ഞു. ഡല്‍ഹിയിലെ പ്രവര്‍ത്തനശൈലിയിലാണ് മാധ്യമങ്ങളെ കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദേശീയ ഗെയിംസിന്റെ ചിലവ് കുറയ്ക്കണമെന്ന് ഇന്നലെ ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടിരുന്നു. നടന് മോഹന്‍ലാല്‍ അവതരിപ്പിച്ച ലാലിസത്തിന് നല്കിയ തുക കൂടുതലാണെന്നും ജിജി തോംസണ്‍ കുറ്റപ്പെടുത്തിയിരുന്നു. ഗെയിംസുമായി ബന്ധപ്പെട്ടുള്ള എല്ലാ കണക്കുകളും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ ചീഫ് സെക്രട്ടറി മന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.
Discussion about this post