തിരുവനന്തപുരം: കോവിഡ് വൈറസ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തില്‍ നിന്നും മോചിതരാകുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കോവിഡ് അവലോകനത്തിന് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. രോഗികളുടെ എണ്ണത്തിലടക്കം കുറവ് വന്നിട്ടുണ്ടെന്നും ആശുപത്രിയിലെ തിരക്ക് കുറയുകയാണെന്നും അദ്ദേഹം പറഞ്ഞു.
‘ലോക്ക്ഡൗണ്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ സാധിച്ചു. ജനങ്ങള്‍ സഹകരിച്ചു. അതിനാല്‍ രോഗവ്യാപനം നിയന്ത്രിക്കാനായി. മറ്റ് പ്രദേശങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ മരണസംഖ്യ കുറഞ്ഞു. പക്ഷേ പൂര്‍ണമായി ആശ്വസിക്കാനുള്ള സാഹചര്യമില്ല. കൂടുതല്‍ രോഗികളുള്ള ചില പ്രദേശങ്ങളില്‍ കൂടുതല്‍ ഗൗരവത്തോടെ ഇടപെടും. വാക്സിന് എടുത്തവരിലൂടെയും രോഗം പടരുന്നു’. നിയന്ത്രണം കര്‍ക്കശമാക്കുമെന്നും ടിപിആര്‍ കൂടിയ ജില്ലകളില്‍ പരിശോധന കൂട്ടാന്‍ നിര്‍ദ്ദേശിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.
ലോക്ക്ഡൗണ്‍ വേളയില്‍ നാളെയും മറ്റന്നാളും സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ആയിരിക്കും. എല്ലാവരും സഹകരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
അവശ്യ സര്‍വീസിന് മാത്രമായിരിക്കും ഇളവ് നല്‍കുക. ബാക്കിയെല്ലാവരും നാളെ സമ്പൂര്‍ണ ലോക്ക് ഡൗണുമായി പൂര്‍ണമായി സഹകരിക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.
Discussion about this post