കൊല്ലം: കൊവിഡ് കാലത്ത് സേവന പാതയിൽ വഴിവിളക്കായി സേവാഭാരതി. സേവാഭാരതിയുടെ നേതൃത്വത്തിൽ കൊല്ലം ഉമ്മന്നൂർ പഞ്ചായത്തിലെ വിവിധ പൊതുസ്ഥലങ്ങൾ അണുവിമുക്തമാക്കി. സമിതി പ്രസിഡന്റ് അനിൽകുമാർ ഉദ്ഘാടനം ചെയ്തു. സന്ദീപ്, എം എസ് ബൈജു, എസ് കെ ശാന്തു, ജെ ആർ അജിത്ത്, ഹരികുമാർ, ഗിരീഷ്, ജയൻ, അനൂപ്, സനു, ദിലീപ്, മനു അണ്ടൂർ, ആദർശ്, ജിത്തുണ്ണി കൊച്ചാലുംമൂട്, ശശികുമാർ, വിനോദ് മലവിള, ഗോപു, രതീഷ്, ആർ കെ അനൂപ്, ദീപു, കാർത്തിക് എന്നിവർ നേതൃത്വം നൽകി.
സമിതിയുടെ നേതൃത്വത്തിൽ വയയ്ക്കൽ പ്രദേശത്തെ കൊവിഡ് മുക്തമായ വീടുകളിൽ അണുനശീകരണം നടത്തി. പ്രദേശത്ത് കൊവിഡ് ബാധിതരായി മരിച്ചവരുടെ മൃതദേഹങ്ങൾ കൊവിഡ് മാനദണ്ഡ പ്രകാരം സംസ്കരിക്കാൻ നേതൃത്വം നൽകി.
സഞ്ജീവനി സേവ സമിതി വിലങ്ങറയുടെയും സേവാഭാരതയുടെയും ആഭിമുഖ്യത്തിൽ സേവ സമിതി വാങ്ങിയ വാഹനത്തിന്റെ താക്കോൽ രാഷ്ട്രീയ സ്വയംസേവക സംഘം താലൂക് കാര്യവാഹ് വിനീഷ് സേവ സമിതി രക്ഷാധികാരി സി. അനിൽ കുമാറിന് കൈമാറി. വാർഡ് മെമ്പർ എം. ഉഷ, സേവാഭാരതി പഞ്ചായത്ത് സെക്രട്ടറി ശാന്തു, ബിജെപി ബൂത്ത് പ്രസിഡന്റ് അനിൽകുമാർ എന്നിവർ നേതൃത്വം നൽകി. സേവ സമിതി പുതുതായി വാങ്ങിയ സാനിറ്റൈസേഷൻ മെഷീന്റെ ഉൽഘാടനവും നടന്നു.
Discussion about this post