തൃശൂർ: പൊലീസുകാർ സല്യൂട്ട് ചെയ്യുന്നില്ലെന്ന് പരാതിയുമായി തൃശൂർ മേയർ എം കെ വർഗീസ്. ഔദ്യോഗിക വാഹനത്തിൽ പോകുമ്പോള്‍ പോലീസ് സല്യൂട്ട് നല്‍കുന്നില്ലെന്നും സല്യൂട്ട് തരാന്‍ ഉത്തരവിറക്കണമെന്നും ആവശ്യപ്പെട്ട് എം കെ വർഗീസ് ഡിജിപിക്ക് പരാതി നൽകി.
സല്യൂട്ട് നല്‍കാത്ത വിഷയം പലതവണ പറഞ്ഞിട്ടും പോലീസ് മുഖം തിരിച്ചെന്ന് മേയർ പറയുന്നു. പ്രോട്ടോക്കോള്‍ പ്രകാരം ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും ശേഷം മൂന്നാം സ്ഥാനമാണ് കോര്പറേഷന് മേയര്‍ക്കുള്ളത്. മേയറെ കാണുമ്പോള്‍ പോലീസുകാര്‍ തിരഞ്ഞു നില്ക്കുന്ന സാഹചര്യമാണ്. എം.കെ.വര്‍ഗീസിനെ ആരും ബഹുമാനിക്കേണ്ട. എന്നാല്‍ മേയര്‍ എന്ന സ്ഥാനത്തെ ബഹുമാനിച്ചേ മതിയാകുവെന്നും അദ്ദേഹം പറഞ്ഞു.
കമ്മീഷണറേയും സ്ഥലം എം.എല്‍.എ.യേയും കാര്യങ്ങള്‍ ബോധിപ്പിച്ചിരുന്നു. എന്നാല്‍ ഇതുവരെ ഒരുനടപടിയും ഉണ്ടായിട്ടില്ല. ഇക്കാര്യത്തില്‍ ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ടെങ്കിലും മറുപടി ലഭിച്ചിട്ടില്ലെന്നും എം കെ വർഗീസ് പറയുന്നു.
Discussion about this post