തിരുവനന്തപുരം: വർക്കല ശിവഗിരി മുൻ മഠാധിപതി സ്വാമി പ്രകാശാനന്ദ അന്തരിച്ചു. 99 വയസായിരുന്നു. വർക്കല ശ്രീനാരായണ മിഷൻ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.
ശിവഗിരി മഠമാണ് മരണവാർത്ത ഔദ്യോഗികമായി അറിയിച്ചത്. സമാധി ചടങ്ങുകൾ വൈകുന്നേരം അഞ്ച് മണിക്കായിരിക്കും. കൊല്ലം പുറവന്തൂരാണ് അദ്ദേഹത്തിന്റെ ജന്മദേശം.
കേരളത്തിൽ ഇന്നുള്ള സന്ന്യാസി ശ്രേഷ്ഠൻമാരിൽ ഏറ്റവും തലമുതിർന്ന ആളായിരുന്നു പ്രകാശാനന്ദ. ശ്രീനാരായണ ഗുരുവിൻ്റെ ദർശനങ്ങളെ ശക്തമായി പിന്തുടരുകയും പ്രചരിപ്പിക്കുകയും ചെയ്ത പ്രകാശാനന്ദ വർക്കല ശിവഗിരി മഠത്തെ ഒരു ആഗോള ആത്മീയ കേന്ദ്രമാക്കി വളർത്തിയെടുക്കുകയും ചെയ്തു. നീണ്ട ഒൻപത് വർഷക്കാലം മൗനവ്രതത്തിൽ ഇരുന്നു കൊണ്ട് തൻ്റെ ഇച്ഛാശക്തിയെന്തെന്ന് അദ്ദേഹം തെളിയിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, ശ്രീലങ്കൻ പ്രധാനമന്ത്രി അടക്കമുള്ള പ്രശസ്ത വ്യക്തിത്വങ്ങളെ മഠത്തിൽ എത്തിക്കുക വഴി നാരായണഗുരു മഠത്തെ ആഗോള പ്രശസ്തിയിൽഎത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചു.
Discussion about this post