മുംബൈ: രാഹുൽ ഗാന്ധി ഒന്നോ രണ്ടോ സീറ്റിലല്ല മറിച്ച് ഏറ്റവും കുറഞ്ഞത് നാലോ അഞ്ചോ സീറ്റിലെങ്കിലും മത്സരിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര മന്ത്രിയും ബി ജെ പി നേതാവുമായ പിയൂഷ് ഗോയൽ. അങ്ങനെയാണെങ്കിൽ മാത്രമേ ഏതെങ്കിലും ഒരു സീറ്റിൽ അദ്ദേഹത്തിന് ജയം ഉറപ്പ് പറയാൻ സാധിക്കുകയുള്ളൂ എന്നും പിയൂഷ് ഗോയൽ പരിഹസിച്ചു.
സ്വന്തം മണ്ഡലമായ അമേത്തിയിൽ മത്സരിക്കാതെ ലീഗിന്റെ ശക്തി കേന്ദ്രമായ വയനാട് മണ്ഡലത്തിലാണ് രാഹുൽ മത്സരിക്കുന്നത്. ഇത് ഉത്തരേന്ത്യയിൽ വലിയ തരത്തിലുള്ള പ്രതിച്ഛായാ നഷ്ടമാണ് രാഹുലിന് നൽകിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് രാഹുലിനെ പരിഹസിച്ചു കൊണ്ട് കേന്ദ്ര മന്ത്രി രംഗത്തെത്തിയത്.
ധൈര്യമുണ്ടെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വാരാണസിയിൽ നിന്ന് മത്സരിക്കാൻ രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ചു.ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി അമേഠിയിൽ നിന്നും പ്രിയങ്ക ഗാന്ധി റായ്ബറേലിയിൽ നിന്നും മത്സരിച്ചേക്കുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന.
Discussion about this post