പാലക്കാട്: വടക്കഞ്ചേരിയിൽ 48 കാരിയ്ക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണം. കണക്കൻതുരുത്തി ചക്കുണ്ട് ഉഷയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഉഷയുടെ കാലിന് സാരമായി പരിക്കേറ്റു.
രാവിലെ 6.45 ഓടെയായിരുന്നു സംഭവം. രാവിലെ ജോലിയ്ക്ക് പോകുകയായിരുന്നു ഉഷ. ഇതിനിടെ വഴിയിൽ വച്ച് കാട്ടുപന്നി പാഞ്ഞടുക്കുകയായിരുന്നു. കുത്തേറ്റ ഉഷ നിലത്ത് വീണു. കരച്ചിൽ കേട്ട് ഓടിയെത്തിയവർ ഉഷയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.












