ആലപ്പുഴ : ബാറിനു മുൻപിൽ ഉണ്ടായ സംഘർഷത്തെ തുടർന്ന് ഇതര സംസ്ഥാന തൊഴിലാളി കുത്തേറ്റ് മരിച്ചു. ആലപ്പുഴ ഹരിപ്പാട് ആണ് സംഭവം നടന്നത്. ബംഗാൾ മാൾഡ സ്വദേശിയായ ഓംപ്രകാശ് ആണ് മരിച്ചത്. സംഭവത്തിൽ നാല് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ഹരിപ്പാട് ഡാണാപടിയിലെ ബാറിന് മുൻവശത്തെ റോഡിലാണ് കുത്തേറ്റുകിടക്കുന്ന നിലയിൽ ഓംപ്രകാശിനെ കണ്ടെത്തിയത്. നാട്ടുകാർ ഉടൻ തന്നെ സംഭവം പോലീസിൽ അറിയിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും ഇയാൾ മരിച്ചിരുന്നു. ഡാണാപടിയിൽ മീൻ വിൽപ്പന നടത്തുന്ന വ്യക്തിയാണ് കൊല്ലപ്പെട്ട ഓം പ്രകാശ്.
മീൻ വില്പനയെ തുടർന്നുള്ള തർക്കമാണ് ഓംപ്രകാശിന്റെ കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന പ്രാഥമിക സൂചന. നാലു പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെങ്കിലും പ്രദേശത്ത് ഇരുട്ടായിരുന്നതിനാൽ കുത്തിയത് ആരാണെന്ന് കൃത്യമായി വ്യക്തമായിട്ടില്ല എന്നാണ് പോലീസ് അറിയിക്കുന്നത്. കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു തുടർനടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.









Discussion about this post