കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ശിവഭക്തർക്ക് നേരെ പൊലീസിന്റെ മൃഗീയ മർദ്ദനം. കൊൽക്കത്തയിലെ പ്രസിദ്ധമായ ഭൂതനാഥ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയവർക്ക് നേരെയാണ് പൊലീസ് മർദ്ദനം.
കൊവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ടിരുന്ന സംസ്ഥാനത്തെ മറ്റ് മതസ്ഥാപനങ്ങളിൽ ഭൂരിപക്ഷവും സർക്കാർ തുറന്ന് കൊടുത്തിരുന്നു. എന്നാൽ മിക്ക ക്ഷേത്രങ്ങളും തുറക്കാൻ കൂട്ടാക്കിയിരുന്നില്ല. സംസ്ഥാനത്തെ പ്രസിദ്ധമായ ശിവക്ഷേത്രമാണ് കൊൽക്കത്തയിലെ ഭൂതനാഥ ക്ഷേത്രം. ഈ ക്ഷേത്രത്തിന് പുറത്തു നിന്ന് തൊഴാൻ ആവണി മാസത്തിലെ വിശേഷ ദിവസത്തിൽ എത്തിയവർക്ക് നേരെ പൊലീസ് ആക്രമണം നടത്തുകയായിരുന്നു.
In front of the Bhootnath temple, the devotees of Shiva were brutally beaten by the Kolkata police.
Is this what the devotees of Shiva deserve?
Mamata Banerjee's reign in Bengal serves as a microcosm of the Taliban rule! Shame! pic.twitter.com/XSAO9SwD35
— BJP West Bengal (@BJP4Bengal) August 16, 2021
സംഭവത്തിന്റെ ദൃശ്യങ്ങൾ പിന്നീട് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു. സംഭവം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ശക്തമായ പ്രതികരണവുമായി ബിജെപി രംഗത്തെത്തി. ഭൂത്നാഥ ക്ഷേത്രത്തിന് മുന്നിൽ ശിവഭഗവാന്റെ ഭക്തർക്ക് ക്രൂരമയ പൊലീസ് മർദ്ദനം ഏറ്റിരിക്കുകയാണ്. ബംഗാളിലെ മമത ബാനർജിയുടെ ഭരണം താലിബാനിസമാണെന്നും ഇത് അപമാനകരമാണെന്നും ബിജെപി ആരോപിച്ചു.
Discussion about this post