മുംബൈ: ഉയര്‍ന്ന ഗുണനിലവാരമുള്ള ഒരു കിലോ മണാലി ചരസുമായി പ്രമുഖ യുട്യൂബര്‍ ഗൗതം ദത്ത അറസ്റ്റില്‍. 50 ലക്ഷം വരുന്ന കഞ്ചാവാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.
മുംബൈ ക്രൈം ബ്രാഞ്ചിന്റെ ആന്റി നാർക്കോട്ടിക്സ് സെല്ലാണ്യുട്യൂബ് ചാനൽ ഉടമയും സംവിധായകനുമായ ഗൗതം ദത്തയെ അന്തേരിയില്നിന്ന് അറസ്റ്റ് ചെയ്തത്. ജുഹു -വെര്‍സോവ ലിങ്ക് റോഡിലാണ് ദത്തയുടെ താമസം. ദത്ത ബോളിവുഡുമായി അടുത്ത ബന്ധം പുലര്‍ത്തുന്നതായും സിനിമ താരങ്ങള്‍ക്ക് കഞ്ചാവ് വിതരണം നടത്താറുണ്ടെന്നും പൊലീസ് പറഞ്ഞു.
ദത്തയുടെ വീടിന് സമീപം പൊലീസ് പട്രോളിങ് നടത്തുന്നതിനിടെയാണ് സംശയാസ്പദമായ രീതിയില്‍ ഇയാള്‍ പിടിയിലാകുന്നത്. ഇയാളുടെ പക്കല്‍നിന്ന് ഉയര്‍ന്ന ഗുണനിലവാരമുള്ള 50 ലക്ഷം രൂപ വരുന്ന ഒരു കിലോ മണാലി ചരസ് പൊലീസ് പിടികൂടുകയും ചെയ്തു.
കേസില്‍ അന്വേഷണം തുടരുകയാണെന്നും കൂടുതല്‍ കണ്ണികളെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.
Discussion about this post