ന്യൂഡൽഹി: ഉത്തർപ്രദേശിലെ രണ്ട് സുപ്രധാന മണ്ഡലങ്ങളായി കോൺഗ്രസ് കണക്കാക്കുന്ന അമേഠിയിലെയും റായ്ബറേലിയിലെയും സ്ഥാനാർത്ഥികളെ ഉറപ്പിക്കാൻ അവസാന അടവെടുത്ത് പാർട്ടി അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ. നെഹ്രു കുടുംബം ഇരു മണ്ഡലങ്ങളെയും കൈവിട്ടാൽ ഉത്തരേന്ത്യയിൽ കോൺഗ്രസിന്റെ നില പരിതാപകരമാവുമെന്ന് അദ്ധ്യക്ഷൻ കുടുംബത്തെ അറിയിച്ചതായാണ് വിവരം.
രണ്ട് മണ്ഡലങ്ങളിലേയും സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച് 24 മണിക്കൂറിനുള്ളിൽ തീരുമാനമെടുക്കാൻ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ പാർട്ടിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി അധികാരപ്പെടുത്തിയതായി ജയറാം രമേശ് പറഞ്ഞതായി വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെയാണ് ഈ റിപ്പോർട്ട്.
ചൊവ്വാഴ്ച പുറത്തിറക്കിയ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ഏറ്റവും പുതിയ സ്ഥാനാർത്ഥികളുടെ പട്ടികയിൽ അമേഠി, റായ്ബറേലി മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നില്ല. പ്രഖ്യാപനം വൈകുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ ഇന്നലെ അമേഠിയിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
Discussion about this post