സേലം: ഇന്ന് നടക്കുന്ന നീറ്റ് പരീക്ഷക്ക് തയാറെടുത്തിരുന്ന 19കാരനെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തി. സേലം മേട്ടൂരിന് സമീപം കൂഴയ്യൂര്‍ സ്വദേശിയായ എസ് ധനുഷാണ് ജീവനൊടുക്കിയത്.
യുവാവിനെ കിടപ്പമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
മുമ്പ് രണ്ട് തവണ പരീക്ഷ എഴുതിയിട്ടും അഡ്മിഷന് നേടാനായിരുന്നില്ല. പരീക്ഷയില്‍ വിജയിക്കില്ലെന്ന പേടി ധനുഷിനുണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി പൊലീസിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
Discussion about this post