പാലാ: പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പ്രസംഗം വലിയ ചര്‍ച്ചയായി മാറിയതോടെ സിപിഎം നേതാക്കളും പാലാ ബിഷപ്സ് ഹൗസിലേക്ക്. ഇന്നു വി.എന്‍.വാസവന് പാലാ ബിഷപ്സ് ഹൗസിലെത്തി മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ കണ്ടു ചര്‍ച്ച നടത്തി.
കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി നേതാക്കളാണ് ഈ ദിവസങ്ങളില്‍ ബിഷപ്പിനെ കണ്ടു വിഷയം ചര്‍ച്ച ചെയ്യാനും പിന്തുണ പ്രഖ്യാപിക്കാനുമൊക്കെയാണ് എത്തിക്കൊണ്ടിരിക്കുന്നത്.
നടനും എംപിയുമായ സുരേഷ് ഗോപി, കെ.സുധകരന് തുടങ്ങിയവര്‍ ഇന്നലെ പാലാ ബിഷപ്സ് ഹൗസില്‍ എത്തിയിരുന്നു.
Discussion about this post