മലയാളത്തിന്റെ സൂപ്പർതാരം മോഹന്‍ലാലും ബോളിവുഡ് താരം സഞ്ജയ് ദത്തും അടുത്ത സുഹൃത്തുക്കളാണ്. ഇപ്പോള്‍ സഞ്ജയ് ദത്തിനൊപ്പം ദീപാവലി ആഘോഷിച്ച് മോഹന്‍ലാല്‍ ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷവും മോഹന്‍ലാലും സഞ്ജയ് ദത്തും ഒന്നിച്ചായിരുന്നു ദീപാവലി ആഘോഷിച്ചത്.
സമീര്‍ ഹംസയാണ് ഇപ്പോള്‍ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. സഞ്ജയ് ദത്തും ഭാര്യ മാന്യതാ ദത്തും മോഹന്‍ലാലും ഭാര്യ സുചിത്രയും ഒപ്പം സമീര്‍ ഹംസയും ഉള്ള ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ദീപാവലി ആഘോഷത്തിനായി മോഹന്‍ലാല്‍ എത്തിയത് ദുബായിലുള്ള സഞ്ജയ് ദത്തിന്റെ വീട്ടില്‍ ആയിരുന്നു. ദുബായില്‍ പ്രണവ് മോഹന്‍ലാലും എത്തിയിരുന്നു. ഗോള്‍ഡന്‍ വിസ വാങ്ങാന്‍ ആണ് പ്രണവ് എത്തിയത്.
Discussion about this post