ഇടുക്കി: ജലനിരപ്പ് ഉയര്‍ന്നതിനാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തി. ഇന്ന് രാവിലെയാണ് ഷട്ടര്‍ ഉയര്‍ത്തിയത്. ഡാമിന്റെ ഒരു ഷട്ടര്‍ 0.30 മീറ്റര്‍ ഉയര്‍ത്തി 397 ക്യുസെക്സ് ജലമാണ് പുറത്തുവിടുന്നത്. പുതിയ റൂള്‍ കര്‍വ് വന്നതിനു പിന്നാലെ ഇന്നലെ ഷട്ടര്‍ അടച്ചിരുന്നു. വീണ്ടും നീരൊഴുക്ക് വര്‍ധിച്ചതിനാലാണ് നടപടി.
141.40 അടിയാണ് ഡാമിലെ നിലവിലെ ജലനിരപ്പ്. റൂള്‍ കര്‍വ് പ്രകാരം ജലനിരപ്പ് പരമാവധി 142 അടിവരെയാവാം. ഡാമിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ച സാഹചര്യത്തില്‍ ജലനിരപ്പ് ഈ അളവില്‍ ക്രമീകരിക്കുന്നതിനായാണ് ഷട്ടര്‍ ഉയര്‍ത്തിയത്. പെരിയാര്‍ നദിയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
Discussion about this post