സംസ്ഥാനത്തെ സര്‍വകലാശാലകളിലെ രാഷ്ട്രീയ ഇടപെടലിനെക്കുറിച്ച് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഉന്നയിച്ച ആരോപണങ്ങള്‍ മുഖ്യമന്ത്രിയുടെ മുഖത്തേറ്റ അടിയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്. ഭരണഘടനയെ അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ നീക്കങ്ങളെ ഗവര്‍ണ്ണര്‍ തുറന്ന് കാണിച്ചിരിക്കുകയാണ്. ഇത് ഭരണഘടനാ പദവിയോട് സര്‍ക്കാര്‍ കാട്ടുന്ന സമീപനത്തോടുള്ള പ്രതികരണമാണ്. മുഖ്യമന്ത്രിക്ക് അയച്ച കത്ത് സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയാണ്. കേരളത്തിലെ ജനങ്ങള്‍ക്ക് ഗവര്‍ണ്ണറുടെ നിലപാട് തന്നെയാണെന്നും സുരേന്ദ്രന് പറഞ്ഞു.
ചാന്‍സലറുടെ അധികാരം ഭരണഘടനാദത്തമാണെന്നും, സര്‍ക്കാരിന്റെ ഔദാര്യമല്ലെന്ന് മുഖ്യമന്ത്രിയും പരിവാരങ്ങളും മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. സര്‍വകലാശാലകളില്‍ നടക്കുന്നത് ബന്ധു രാഷ്ട്രീയ നിയമനങ്ങളാണ്. എല്ലാ സര്‍വകലാശാലകളിലും ഇത്തരത്തിലാണ് നിയമനം നടത്തുന്നത്. എല്ലാ അനധികൃത നിയമനങ്ങളും ഉടനെ റദ്ദാക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് ആവശ്യപ്പെട്ടു. ഇതിന് കൂട്ട് നിന്ന വൈസ്ചാന്‍സലര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കണം. ഗവര്‍ണ്ണര്‍ക്ക് ബിജെപി പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. മുഖ്യമന്ത്രിക്കും കമ്മ്യൂണിസ്റ്റുകാര്‍ക്കും രാജ്യത്തെ ഭരണഘടനയോട് പുച്ഛമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അവര്‍ക്ക് വലുത് പാര്‍ട്ടി ഭരണഘടനയാണ്. ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണ് താനെന്ന് പിണറായി മറക്കരുത്. സര്‍വകലാശാലകളില്‍ നടക്കുന്ന അനധികൃത നിയമനങ്ങളെക്കുറിച്ചും, രാഷ്ട്രീയ ഇടപെടലിനെക്കുറിച്ചും നേരത്തെ തന്നെ ബിജെപി സൂചന നല്‍കിയതാണ്. സര്‍വകലാശാലകളെ തകര്‍ക്കുന്ന രാഷ്ട്രീയ നിയമനങ്ങള്‍ക്കെതിരെ ബിജെപി ശക്തമായ പ്രതിഷേധം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂര്‍ സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനത്തെ സംബന്ധിച്ചുള്ള കേസിലാണ് ഗവര്‍ണര്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.
Discussion about this post