ഡല്‍ഹി: ഉത്തര്‍പ്രദേശില്‍ യോഗ്യരായ 100 ശതമാനം പേരും ആദ്യ ഡോസ് സ്വീകരിച്ചതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.ഇതൊരു ചരിത്ര ദിനമെന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി ആദിത്യനാഥ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞു. മഹാമാരിക്കെതിരായ പോരാട്ടത്തില്‍ നമ്മള് വിജയിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
‘ഇന്ന് സംസ്ഥാനത്തെ എല്ലാ ജനങ്ങള്‍ക്കും ചരിത്രപരമായ ദിവസമാണ്, ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി ജിയുടെ മാര്‍ഗനിര്‍ദേശപ്രകാരം, ഉത്തര്‍പ്രദേശ് സംസ്ഥാനത്തെ 100ശതമാനം യോഗ്യരായ ജനങ്ങള്‍ക്ക് വാക്സിനേഷന് നല്കി. ഞങ്ങള്‍ ഒരുമിച്ച് വിജയിക്കും’- ആദിത്യനാഥ് ട്വിറ്ററില്‍ കുറിച്ചു.
അതേസമയം കോവിന്‍ പോര്‍ട്ടല്‍ അനുസരിച്ച്, തിങ്കളാഴ്ച രാത്രി 9.50വരെ 15,70,09,574 വ്യക്തികള്‍ കൊറോണ വാക്സിന്റെ ഒരു ഡോസെങ്കിലും എടുത്തിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ (സിഇഒ) അജയ് കുമാര്‍ പറയുന്നതനുസരിച്ച് സംസ്ഥാനത്ത് 15.02 കോടി വോട്ടര്‍മാരുണ്ട്. എന്നാല്‍ ഉത്തര്‍പ്രദേശില്‍ 10.31 കോടി വ്യക്തികള്‍ രണ്ട് ഡോസുകള്‍ എടുക്കുകയും 13.82 ലക്ഷം ആളുകള്‍ക്ക് മുന്‍കരുതല്‍ ഡോസുകള്‍ നല്‍കുകയും ചെയ്തു. മൊത്തം വാക്സിനേഷന് 26,15,46,807 ആയി.
Discussion about this post