തിരുവനന്തപുരം : തിരുവനന്തപുരത്ത് ചെള്ളുപനി അഥവാ സ്ക്രബ് ടൈഫസ് ബാധിച്ച് 11 വയസുകാരൻ മരിച്ചു. കിളിമാനൂർ സ്വദേശി സിദ്ധാർഥ് ആണ് മരിച്ചത്. ഒരാഴ്ചക്ക് മുമ്പാണ് സിദ്ധാർഥ് പനി ബാധിച്ച് ചികിൽസ തേടിയത്. രോഗം കൂടിയതോടെ തിരുവനന്തപുരം എസ് എ ടി യിലേക്ക് മാറ്റിയെങ്കിലും ഇന്ന് മരണം സംഭവിക്കുകയായിരുന്നു.
ഈ മാസം ഇതുവരെ മാത്രം 70പേർക്കാണ് സ്ക്രബ് ടൈഫസ് സ്ഥിരീകരിച്ചത്. 15-പേർ രോഗ ലക്ഷണങ്ങളോടെ ഈ മാസം ചികിൽസ തേടുകയും ചെയ്തു. ഈ വർഷം ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 253 ആണ്. അഞ്ച് മരണം ആണ് റിപ്പോർട്ട് ചെയ്തത്.
എലികളുടെ ശരീരത്തിൽ ഉള്ള ചെള്ളുകൾ വഴിയാണ് രോഗം പകരുന്നത്. ചെള്ളിന്റെ ലാർവ എലിയുടെ ശരീരത്തിൽ നിന്നോ കുറ്റിച്ചെടികളുടെ ഇലകളിൽ നിന്നോ മനുഷ്യനെ കടിക്കാൻ ഇടയായാൽ സ്ക്രബ് ടൈഫസ് അഥവാ ചെള്ളുപനി ഉണ്ടാകും. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് നേരിട്ട് രോഗം പകരില്ല. പെട്ടെന്നുള്ള പനി, വിറയൽ, തലവേദന, ശരീരവേദന എന്നിവയാണ് ആദ്യ ലക്ഷണങ്ങൾ.
Discussion about this post