മലപ്പുറം: സ്കൂളികളിൽ സർ, മാഡം വിളി ഒഴിവാക്കിയ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി മുൻ എംഎൽഎ കെ.എം ഷാജി. ഇപ്പോൾ ചെയ്യുന്നത് അപകടം പിടിച്ച പണിയാണെന്ന് കെഎം ഷാജി പറഞ്ഞു. കുട്ടികളുടെ മനസിനകത്തേക്ക് വിഷം നിറയ്ക്കുകയാണ്. ഇത്തരം തീരുമാനങ്ങൾ വഴി അവരുടെ മനസിൽ ജെൻഡർ കൺഫ്യൂഷൻ ഉണ്ടാക്കുകയാണ്. വലുതായതിന് ശേഷം ജെൻഡർ തീരുമാനിച്ചാൽ മതിയെന്ന് പറയുന്നത് മണ്ടത്തരമാണ്. ആളുകൾ സ്വയം ജെൻഡർ തീരുമാനിക്കുന്നതും അപകടമാണ്.
എൽജിബിറ്റിക്യു എന്നതിനെ ഒരിക്കലും അംഗീകരിക്കില്ല. എൽജിബിറ്റിക്യു എന്ന് പറയുന്നത് നാട്ടിൻപുറത്തെ തല്ലിപ്പൊളി പരിപാടിയാണ്. അതിനെ കളറാക്കാനുള്ള പരിപാടികളാണ് ഇപ്പോൾ നടക്കുന്നത്. ആ പണിയെടുക്കുന്നവർ ഏറ്റവും മോശക്കാരാണ്. ഈ പദം പോലും അപകടമാണ്. ഇങ്ങനത്തെ ഹോർമോണൽ തകരാറുകൾ പരിഹരിക്കാൻ കൗൺസിലിംഗ് അടക്കം ഒരുപാട് മാർഗങ്ങളുണ്ടെന്നും കെഎം ഷാജി പറയുന്നു.
പ്രകൃതിയുടെ ഏറ്റവും വലിയ മനോഹാരിതയാണ് ആണും പെണ്ണും എന്നത്. ഇന്ത്യ ലോകത്ത് വ്യത്യസ്തമായി നിൽക്കുന്നത് ഈ വർണ്ണ, വർഗ്ഗ വൈജാത്യങ്ങളുടെ മനോഹാരിത കൊണ്ടാണ്. ലോകത്ത് മനുഷ്യന് മാത്രമല്ല ജെൻഡറുള്ളത്. ചെടികളിലും മണ്ണിലും നദിയിലും വായുവിലും പക്ഷിമൃഗാദികളിലും എല്ലാമുണ്ട്. കേരളത്തിലെ സർക്കാർ വളരെ ആസൂത്രിതമായി ഒരു സമൂഹത്തിന്റെ വിശ്വാസ ജീവിത സംസ്കാര രീതികളെ തകർക്കാൻ ശ്രമിക്കുകയാണ്. കേരളത്തിലെ സർക്കാർ എന്തിനാണ് വിശ്വാസത്തിൽ കയറി ഇടപെടുന്നത്. വിശ്വാസത്തിന്റെ കൂടെ പ്രശ്നമാണിത്. ലോകത്തിലെ ഒരു വിശ്വാസികളും ഇത് അംഗീകരിക്കില്ലെന്നും കെ.എം.ഷാജി പറയുന്നു.
Discussion about this post