ഡല്‍ഹി: അടുത്ത കൊല്ലം 100 പബ്ലിക് പ്രൈവറ്റ് പാര്‍ട്ണര്‍ഷിപ്പ് (പി.പി.പി) ഹൈവേകള്‍ക്ക് അനുമതി നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചതായി കേന്ദ്ര റോഡ് ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. ഇത്തരം റോഡുകളെക്കുറിച്ചുള്ള മുഴുവന്‍ പ്രശ്നങ്ങളും അഭിമുഖീകരിക്കുമെന്നും അദ്ദേഹം ചേമ്പര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രിയുടെ പി.പി.പി ഉച്ചകോടിയില്‍ പറഞ്ഞു.
പദ്ധതിയ്ക്ക് അനുമതി നല്‍കുന്നതിലൂടെ ഭൂമി ഏറ്റെടുക്കലും പാരിസ്ഥിതിക അനുമതിയുമുള്പ്പെടെ ഉറപ്പാക്കും. 40 ശതമാനം ചെലവ് സര്‍ക്കാറിന്റെ വകയാവുമ്പോള്‍ 60 ശതമാനം സ്വാകാര്യ നിക്ഷേപകര്‍ ഉറപ്പാക്കണം. ചെലവിന്റെ 30 ശതമാനം തുക ബാങ്കുകള്‍ ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഡിസംബറോടെ 18 പദ്ധതികള്‍ക്ക് ടെന്‍ഡര്‍ ക്ഷണിക്കാനാണ് തീരുമാനം. ആശങ്ക വേണ്ടെന്നും മനോഭാവം മാറ്റാന്‍ തയ്യാറായാല്‍ മതിയെന്നും നിക്ഷേപകരോട് ഗഡ്കരി പറഞ്ഞു.
Discussion about this post