അമ്മാന് : സിറിയയിലും ഇറാഖിലുമായി നടത്തിയ വ്യോമാക്രമണങ്ങളില്‍ ഏഴായിരത്തോളം ഐസിസ് ഭീകരരെ വധിച്ചതായി ജോര്‍ദാന്‍ വ്യോമസേനാ തലവന്‍ ജനറല്‍ മന്‍സൂര്‍ അല്‍ ജബോര്‍ .സിറിയയിലെ വടക്കുകിഴക്കന്‍ ഐസിസ് കേന്ദ്രങ്ങളില്‍ ജോര്‍ദാന്‍ കഴിഞ്ഞയാഴ്ച്ച 56 തവണയാണ് ബോംബോക്രമണങ്ങള്‍ നടത്തിയത്.
ഐസിസ് ഭീകരര്‍ ബന്ദിയാക്കിയ ജോര്‍ദാന്‍ പൈലറ്റിനെ വധിച്ചതില്‍ പ്രതിഷേധിച്ചാണ് ജോര്‍ദാന്‍ ആക്രമണം ശക്തമാക്കിയത്. ഐസിസ് പരിശീലനകേന്ദ്രങ്ങള്‍ തകര്‍ക്കുകയും അനധികൃത എണ്ണക്കച്ചവടം അവസാനിപ്പിക്കുകയും ചെയ്യുംവരെ ആക്രമണം തുടരുമെന്ന് അദ്ദേഹം പറഞ്ഞു.ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദിയെയും ആക്രമിക്കും.
വരും ദിവസങ്ങളില്‍ ജോര്‍ദാന്‍ പിന്തുണയുമായി യുഎഇയുടെ എഫ്-16 വിമാന യൂണിറ്റും ഐസിസ് വിരുദ്ധ പോരാട്ടത്തില്‍ പങ്കുചേരാന്‍ ജോര്ദാനിലെത്തും. ഇപ്പോള്‍ 40 എഫ്-16 യുദ്ധവിമാനങ്ങള്‍ മാത്രമാണ് ജോര്‍ദാന്‍ വ്യോമസേനയ്ക്കുള്ളത്.
Discussion about this post