ഇസ്ലാമാബാദ്: നൂറിലധികം പേരുടെ ജീവനെടുത്ത പെഷവാർ ചാവേറാക്രമണത്തിൽ അഫ്ഗാനിസ്ഥാനെ പ്രതിക്കൂട്ടിലാക്കി പാകിസ്താൻ. ചാവേറാക്രമണത്തിന്റെ ഗൂഢാലോചന അഫ്ഗാനിസ്ഥാനിൽ നിന്നാണെന്നും അതിന് അയൽ രാജ്യത്തെ ഒരു രഹസ്യാന്വേഷണ ഏജൻസിയാണ് ധനസഹായം നൽകിയതെന്നുമാണ് ആരോപണം.
ചാവേർ ആക്രമണം അന്വേഷിക്കുന്ന പാകിസ്താൻ ഉദ്യോഗസ്ഥരാണ് ഈ ആരോപണത്തിന് പിന്നിൽ.പാകിസ്താനിലെ സംഘർഷഭരിതമായി പഖ്തൂൺഖ്വ പ്രവിശ്യയുടെ തലസ്ഥാനത്തെ അതീവ സുരക്ഷിതമായ ഒരു മുസ്ലീം പള്ളി ലക്ഷ്യം വയ്ക്കാനുള്ള ബുദ്ധി അഫ്ഗാനിസ്ഥാൻ മണ്ണിൽ നിന്ന് തന്നെയാണ് ഉണ്ടായതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്.
അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിലും ഉദ്യോഗസ്ഥർ അഫാഗനിസ്ഥാന്റെ പങ്കിനെ കുറ്റപ്പെടുത്തിയിരുന്നു. അഫ്ഗാനിസ്ഥാനിൽ നിന്നാണ് ആക്രമണം ഉണ്ടായതെന്നും പിന്നിൽ തെഹ്രിക്-ഇ-താലിബാൻ പാകിസ്താൻ ആണെന്നുമായിരുന്നു കുറ്റപ്പെടുത്തൽ. ഇതിന് പിന്നാലെ സ്വന്തം പരാജയത്തിൽ മറ്റുള്ളവരെ കുറ്റപ്പെടുത്താതെ ആക്രമണത്തെ കുറിച്ച് അന്വേഷിക്കാൻ താലിബാൻ വിദേശകാര്യ മന്ത്രി അമീർ മുത്താഖി പാകിസ്താനോട് ആവശ്യപ്പെട്ടിരുന്നു.
Discussion about this post