ന്യൂഡൽഹി: കോൺഗ്രസിനെതിരെ കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമൻ പാർലമെന്റിൽ ഉന്നയിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നു.അഴിമതിയെ പറ്റി സംസാരിക്കുന്നതിന് മുൻപ് ആദ്യം സ്വന്തം വായ ഡെറ്റോൾ കൊണ്ട് കഴുകൂ എന്ന്, മന്ത്രി കോൺഗ്രസിനെ പരിഹസിച്ചതാണ് ചർച്ചയാവുന്നത്. ഭരണത്തിലിരുന്ന കാലമത്രയും അഴിമതി നടത്തിയ കോൺഗ്രസ് എന്ത് തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേന്ദ്രത്തിനെതിരെയും ബിജെപിക്കെതിരെയും അഴിമതിയാരോപണം നടത്തുന്നതെന്നാണ് സോഷ്യൽ മീഡിയയിൽ ഉയർന്നു വന്നിരിക്കുന്ന ചോദ്യം. അഴിമതിക്കറ കോൺഗ്രസിന് ഒരിക്കലും കഴുകി കളയാൻ സാധിക്കില്ലെന്നും വിമർശനം ഉയരുന്നുണ്ട്.
‘നിങ്ങൾ അഴിമതിയെപ്പറ്റി സംസാരിക്കുന്നതിന് മുമ്പ് ഡെറ്റോൾ സ്വന്തം വായ കഴുകൂ. എന്താണ് നിങ്ങൾക്ക് അഴിമതിയെപ്പറ്റി പറയാനുള്ളതെന്നായിരുന്നു’കേന്ദ്രമന്ത്രിയുടെ പരാമർശം. ഹിമാചൽ പ്രദേശിൽ അധികാരത്തിലിരുന്ന കാലത്ത് കോൺഗ്രസ് ആണ് അവിടെ ഡീസലിന് മേലുള്ള വാറ്റ് നികുതി വർദ്ധിപ്പിച്ചതെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി. ഇതാണ് കോൺഗ്രസിന്റെ സംസ്കാരം. വെറുതെ ആരോപണങ്ങൾ ഉന്നയിക്കും, എന്നിട്ട് സഭയിൽ നിന്ന് ഇറങ്ങിപ്പോകും. പറയുന്നത് ഒന്നും ചെവിക്കൊള്ളില്ലെന്ന് മന്ത്രി വിമർശിച്ചു.
തെറ്റ് ആർക്കും പറ്റും. എന്നാൽ ഇങ്ങനെയൊരു സാഹചര്യം ആർക്കുമുണ്ടാക്കരുതെന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുകയാണ്. കഴിഞ്ഞ വർഷത്തെ ബജറ്റ് തന്നെ ഇത്തവണയും അവതരിപ്പിക്കേണ്ടി വരിക എന്തൊരു അവസ്ഥയാണതെന്ന് ധനമന്ത്രി കുറ്റപ്പെടുത്തി.
Discussion about this post