കോഴിക്കോട്: ഇന്ത്യയിൽ ആദ്യ ട്രാൻസ്ജെൻഡർ പ്രഗ്നനൻസിയിലൂടെ സഹദിനും സിയക്കും കുഞ്ഞു പിറന്നതിൽ പ്രതികരണവുമായി എം കെ മുനീർ എംഎൽഎ. ട്രാൻസ് ദമ്പതികൾക്ക് കുഞ്ഞുപിറന്നതിൽ പുരുഷന് കുഞ്ഞു പിറന്നു എന്ന തരത്തിൽ പ്രചാരണം നടക്കുന്നതായി അദ്ദേഹം പറഞ്ഞു. പുരുഷൻ പ്രസവിച്ചു എന്ന് പ്രചരിപ്പിക്കുന്നവർ മൂഢരുടെ സ്വർഗത്തിലാണെന്നും എംഎൽഎ വിമർശിച്ചു.
കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന വിസ്ഡം ഇസ്ലാമിക് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ട്രാൻസ്മാന് പ്രസവിക്കാനാകില്ല എന്നത് ആദ്യം മനസിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
പുറംതോടിൽ പുരുഷനായി മാറിയെങ്കിലും യഥാർത്ഥത്തിൽ സ്ത്രീയായതിനാലാണ് പ്രസവിക്കാൻ കഴിഞ്ഞത്.പുരുഷൻ പ്രസവിച്ചുവെന്ന പ്രചാരണമാണ് മാദ്ധ്യമങ്ങൾ പോലും നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Discussion about this post