ബംഗളൂരു : നാല് വയസുകാരനെ തെരുവ് നായ്ക്കൾ കടിച്ച് കൊന്നു. ഹൈദരാബാദിലൈ അംബേർപേട്ടിലാണ് സംഭവം. വഴിയോരത്ത് കളിക്കുന്നതിനിടെയാണ് സംഭവം.
ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വഴിയിൽ കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ പിന്നിൽ നിന്ന് വന്ന് ആക്രമിക്കുകയായിരുന്നു. കുട്ടി ഓടിപ്പോകാൻ ശ്രമിച്ചെങ്കിലും നായ്ക്കൾ കൂട്ടത്തോടെ ആക്രമിച്ചു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Discussion about this post