ഡല്‍ഹി: മഹാത്മാ ഗാന്ധിയുടെ വധം വീണ്ടും അന്വേഷിക്കണമെന്ന ആവശ്യവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി രംഗത്ത്. കേസന്വേഷണത്തില്‍ ചില വൈരുദ്ധ്യങ്ങളുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് സ്വാമി ഈ ആവശ്യമുയര്‍ത്തിയത്.
സ്വാമി ഉന്നയിച്ച വൈരുദ്ധ്യങ്ങള്‍ ഇവയാണ്.
ഒന്ന്- ഗാന്ധിജി കൊല്ലപ്പെട്ടതിനുശേഷം പുറത്തുവന്ന ചിത്രങ്ങളില്‍ നാലു ബുള്ളറ്റുകള്‍ അദ്ദേഹത്തിന്റെ ശരീരത്തില്‍ ഉണ്ടെന്നാണ് കാണിക്കുന്നത്. എന്നാല്‍ വിചാരണ സമയത്ത് ഇതു മൂന്നെണ്ണമായി.
രണ്ട്-രണ്ടു തവണ മാത്രമാണ് താന്‍ ഗാന്ധിജിയെ വെടിവച്ചതെന്നാണ് വിചാരണ വേളയില്‍ നാഥുറാം ഗോഡ്സെ അവകാശപ്പെട്ടത്.
മൂന്ന്- ഇറ്റാലിയന്‍ ബെരേറ്റ തോക്കുപയോഗിച്ചാണ് ഗാന്ധിജിയെ വെടിവച്ചിരിക്കുന്നത്. ബ്രിട്ടീഷ് സൈനികര്‍ അക്കാലത്ത് ഉപയോഗിച്ചിരുന്ന തോക്കായിരുന്നു ഇത്.
നാല്-വെടിയേറ്റ ഉടന്‍ എന്തുകൊണ്ട് ഗാന്ധിജിയെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചില്ല-
എന്‍ഡിഎ സര്‍ക്കാരിനോട് കേസ് വീണ്ടും അന്വേഷിക്കണമെന്ന് താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുബ്രഹ്മണ്യന് സ്വാമി പറഞ്ഞു.
ഭാരതീയ വിദ്യാ ഭവനില്‍ നടന്ന ‘ദി ഓപ്പണ്‍ പ്ലാറ്റ്ഫോം ഫോര്‍ നേതാജി’ എന്ന പരിപാടിക്കിടെയാണ് സ്വാമി ഗാന്ധിജിയുടെ വധക്കേസ് വീണ്ടും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടത്.
Discussion about this post