ഡല്‍ഹി: സംഘടനാ വിഷയങ്ങള്‍ വിശകലനം ചെയ്യാനായുള്ള സിപിഐ എം പ്ലീനം ഡിസംബര്‍ 27 മുതല്‍ 31 വരെ കൊല്‍ക്കത്തയില്‍ നടക്കും. പാര്‍ട്ടി സംഘടന വിഷയങ്ങളും സംവിധാനം സംബന്ധിച്ച പ്രമേയവും റിപ്പോര്‍ട്ടും പ്ലീനം തയ്യറാക്കുമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
436 പ്രതിനിധികള്‍ അഞ്ച് ദിവസം നീളുന്ന പ്ലീനത്തിന്റെ ചര്‍ച്ചകളില്‍ പങ്കെടുക്കും. പ്ലീനത്തില്‍ ചര്‍ച്ച ചെയ്യേണ്ട കരട് റിപ്പോര്‍ട്ട് തയ്യാറാക്കാനായി നാല് ദിവസമായി ഡല്‍ഹിയില്‍ ചേര്‍ന്ന സിപിഐ എം കേന്ദ്രകമ്മിറ്റി യോഗത്തിന് ശേഷം യോഗ തീരുമാനങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിക്കുകയായിരുന്നു യെച്ചൂരി. .ബീഫ് വിഷയത്തില്‍ കേരളത്തിലും ബംഗാളിലും പാര്‍ട്ടിയ്ക്ക് രണ്ട് നിലപാടില്ല. ബംഗാളില്‍ കോണ്‍ഗ്രസുമായുള്ള സഖ്യം ഇപ്പോള്‍ ആലോചനയിലില്ലെന്നും യെച്ചൂരി പറഞ്ഞു
പ്ലീനത്തിന്റെ ലോഗയും ഞായറാഴ്ച പുറത്തിറക്കി. 27 ന് കൊല്‍ക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന പത്ത് ലക്ഷം പേര് പങ്കെടുക്കുന്ന റാലിയോടയാകും പ്ലീനം തുടങ്ങുക.
Discussion about this post