കൊൽക്കത്ത: സ്വന്തം മകനെ പോലെ നട്ടുവളർത്തി പരിപാലിച്ച് പോന്ന ആൽമരത്തിന്റെ വിവാഹം നടത്തി ഒരമ്മ. പശ്ചിമബംഗാളിലാണ് സംഭവം. പുർബ ബർധമാനിലെ മെമാരിയിലാണ് സംഭവം.
രേഖാദേവി എന്ന വയോധികയാണ് തന്റെ മകനായ ആൽമരത്തിന് വധുവിനെ കണ്ടെത്തി നൽകിയത്. ആൽമരം തൈ ആയിരുന്ന സമയം മുതൽക്കേ സ്വന്തം കുഞ്ഞിനെ പോലെയാണ് രേഖാദേവി നോക്കിവളർത്തിയിരുന്നത്. ആൽമരം വളർന്ന് പന്തലിച്ച് ശാഖകളായപ്പോൾ വിവാഹപ്രായമായെന്ന് മനസിലായി. ഈ സാഹചര്യത്തിൽ വധുവിനെ കണ്ടത്തേണ്ടത് അനിവാര്യമായെന്ന് മനസിലായെന്നും വധുവിനെ കണ്ടെത്തുകയുമായിരുന്നുവെന്ന് രേഖാദേവി പറയുന്നു.
ആൽമരത്തിന് താഴെ പൊട്ടിമുളച്ച മറ്റൊരു തൈ ശ്രദ്ധയിൽപ്പെട്ടതോടെ അതിനെ മരുമകളായി സ്വീകരിക്കുകയായിരുന്നു. പാരിജാത് നഗറിലെ മേമാരി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. ആൽമരത്തിന്റെ വിവാഹത്തിന് സാക്ഷ്യം വഹിക്കാൻ നിരവധി നാട്ടുകാർ തടിച്ചുകൂടുകയായിരുന്നു.പാരമ്പര്യമനുസരിച്ച്, പുരോഹിതൻ മരത്തെ സാരി-ധോതി ധരിപ്പിച്ച് സിന്ദൂരമണിയിച്ചു. മരുമകളെ മകനെ നോക്കിയത് പോലെ പരിപാലിക്കുമെന്ന് രേഖാദേവി വ്യക്തമാക്കി.
Discussion about this post