കൊച്ചി: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സരസ വെങ്കടനാരായണ ഭട്ടിയെ(എസ്.വി.ഭട്ടി) നിയമിച്ചു. ആന്ധ്ര സ്വദേശിയായ എസ്.വി.ഭട്ടി നിലവിൽ ആക്ടിംഗ് ചീഫ് ജസ്റ്റിസാണ്. കേന്ദ്ര നിയമ മന്ത്രാലയമാണ് ഉത്തരവ് പുറത്തിറക്കിയത്. ചീഫ് ജസ്റ്റിസായിരുന്ന എസ്.മണികുമാർ വിരമിച്ച ഒഴിവിലാണ് എസ്.വി.ഭട്ടി ചുമതലയേൽക്കുന്നത്.
കഴിഞ്ഞ വർഷമാണ് ജസ്റ്റിസ് എസ്വി ഭട്ടിയെ കേരളാ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായി നിയമിച്ചത്. രാഷ്ട്രപതിയാണ് ഇദ്ദേഹത്തിന്റെ നിയമനത്തിന് സാധുത നൽകിയത്. ആന്ധ്രയിലെ ചിത്തൂർ സ്വദേശിയായ ജസ്റ്റിസ് ഭട്ടി, ബെംഗളൂരു ജെആർ കോളജിൽനിന്ന് നിയമബിരുദം നേടി. 1987ൽ ആന്ധ്ര ഹൈക്കോടതിയിൽ അഭിഭാഷകനായി എൻറോൾ ചെയ്തു. 2013ൽ ആന്ധ്ര ഹൈക്കോടതിയിൽ അഡിഷനൽ ജഡ്ജിയായി. 2019 മാർച്ചിലാണ് കേരള ഹൈക്കോടതിയിൽ നിയമിതനായത്.
Discussion about this post