ഉത്തർപ്രദേശിലെ പ്രയാഗ്രാജിലെ ശങ്കർ വിമാൻ മണ്ഡപിനും ത്രിവേണി പുഷ്പിനും ഇടയിൽ 251 കോടി രൂപയുടെ റോപ്വേ പദ്ധതി ഒരുങ്ങുന്നു. നാഷണൽ ഹൈവേ ലോജിസ്റ്റിക് മാനേജ്മെന്റ് ലിമിറ്റഡ് (NHLML) ഇതിനായി ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. റോപ്വേയുടെ പ്രവർത്തനത്തിനും വികസനത്തിനും അറ്റകുറ്റപ്പണികൾക്കുമായാണ് ടെൻഡർ ക്ഷണിച്ചിട്ടുള്ളത്.
ശങ്കരാചാര്യ ക്ഷേത്രം എന്നറിയപ്പെടുന്ന ശങ്കർ വിമാൻ മണ്ഡപ് പ്രശസ്തമായ ത്രിവേണി സംഗമത്തിന്റെ വടക്ക് ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. ദക്ഷിണേന്ത്യൻ ശൈലിയിൽ നിർമ്മിച്ചിട്ടുള്ളതാണ് ഈ ക്ഷേത്രം. 130 അടി ഉയരത്തിൽ നാല് നിലകളിലായാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പ്രയാഗ്രാജിൽ അരയിൽ ഘട്ടിന് സമീപം സ്ഥിതി ചെയ്യുന്ന ഒരു മനോഹരമായ വിനോദസഞ്ചാര കേന്ദ്രമാണ് ത്രിവേണി പുഷ്പ്.
ഈ രണ്ട് സ്ഥലങ്ങളെയും ബന്ധിപ്പിക്കുന്ന 2.2 കിലോമീറ്റർ നീളമുള്ള റോപ്പ് വേ 251.05 കോടി രൂപ ചെലവിൽ ഹൈബ്രിഡ് ആന്വിറ്റി മോഡിൽ നിർമിക്കാനാണ് NHLML ഒരുങ്ങുന്നത്. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ (NHAI) 100 ശതമാനം ഉടമസ്ഥതയിലുള്ള സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ (SPV) ആണ് NHLML. റോപ്വേ പദ്ധതിയുടെ സാധ്യതയും വിശദമായ പ്രോജക്ട് റിപ്പോർട്ടും പൂർത്തിയാക്കിയ ശേഷമാണ് NHLML ടെൻഡർ ക്ഷണിക്കാനുള്ള തീരുമാനം എടുത്തത്.
Discussion about this post