തിരുവനന്തപുരം: ഓണം എത്താൻ ദിവസങ്ങൾ മാത്രം ശേഷിക്കേ സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം പ്രതിസന്ധിയിൽ. ഓണക്കിറ്റ് ഇതുവരെ റേഷൻ കടകളിൽ എത്താത്തതിനെ തുടർന്നാണ് വിതരണം പ്രതിസന്ധിയിൽ ആയത്. ഇന്ന് മുതൽ കിറ്റുകൾ വിതരണം ചെയ്യാനായിരുന്നു തീരുമാനം.
മിൽമ ഉത്പന്നത്തിന് ക്ഷാമം ഉണ്ടെന്നും, അതിനാലാണ് കിറ്റ് വിതരണം താമസിക്കുന്നത് എന്നുമാണ് ഭക്ഷ്യവകുപ്പ് പറയുന്നത്. 13 ഇന കിറ്റിൽ മിൽമയുടെ പായസക്കൂട്ട് ആണ് ലഭിക്കാനുള്ളത്. ഇത് ഇതുവരെ ലഭിച്ചിട്ടില്ല. ഉടനെ പരിഹരിച്ചില്ലെങ്കിൽ പകരം മറ്റ് വഴി നോക്കാനാണ് ഭക്ഷ്യവകുപ്പിന്റെ തീരുമാനം. പായസ കിറ്റ് ലഭിച്ചാൽ അടുത്ത ദിവസം മുതൽ കിറ്റ് വിതരണം ആരംഭിക്കും. ഏറെ വൈകിയ സാഹചര്യത്തിൽ ഓണത്തിന് മുൻപ് കിറ്റ് വിതരണം പൂർത്തിയാക്കാൻ കഴിയുമോ എന്ന കാര്യം സംശയമാണ്. ഈ സാഹചര്യത്തിൽ ഓണം കഴിഞ്ഞാകും കിറ്റ് വിതരണം.
ഭക്ഷ്യമന്ത്രി ജി ആർ അനിൽ കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. പതിവിൽ നിന്നും വിപരീതമായി ഇക്കുറി മഞ്ഞ കാർഡുകാർക്ക് മാത്രമാണ് കിറ്റുള്ളത്. സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്താണ് മഞ്ഞ കാർഡുകാർക്ക് മാത്രം.
Discussion about this post