എസ് എസ് രാജമൗലി നിർമിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘മെയ്ഡ് ഇൻ ഇന്ത്യ’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
ദാദാസാഹിബ് ഫാൽക്കെയുടെ ജീവിതകഥയാണ് ഈ ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്കെത്തിക്കുന്നത്. ദേശീയ അവാർഡ് ജേതാവായ നിതിൻ കക്കാർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
മാക്സ് സ്റ്റുഡിയോസിന്റെയും ഷോയിംഗ് ബിസിനസ് പ്രൊഡക്ഷൻ ബാനറുകളുടെ കീഴിലാണ് ചിത്രം ഒരുങ്ങുന്നത്. രാജമൗലിയുടെ മകൻ എസ് എസ് കാർത്തികേയയും വരുൺ ഗുപ്തയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഇന്ത്യൻ സിനിമയുടെ പിതാവായ ദാദാസാഹിബ് ഫാൽക്കെയുടെ ജീവചരിത്രം ആണ് ഈ സിനിമയുടെ ഇതിവൃത്തം. ഇന്ത്യൻ സിനിമയുടെ പിറവിയെയും ഉയർച്ചയെയും കുറിച്ചാണ് ‘മെയ്ഡ് ഇൻ ഇന്ത്യ’ പറയുന്നത്.
മര്യാദരാമണ്ണ, ബാഹുബലി 2 എന്നീ ചിത്രങ്ങളുടെ സഹസംവിധായകനായിരുന്നു എസ് എസ് കാർത്തികേയ. രാജമൗലിയുടെ ഈച്ച എന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ മാനേജരായും 2017ൽ പുറത്തിറങ്ങിയ യുദ്ധം ശരണം എന്ന ചിത്രത്തിന്റെ ലൈൻ പ്രൊഡ്യൂസർ ആയും കാർത്തികേയ പ്രവർത്തിച്ചിട്ടുണ്ട്. നിതിൻ കക്കാർ സംവിധാനം ചെയ്ത ഫിലിമിസ്ഥാൻ എന്ന ചിത്രം മികച്ച ഫീച്ചർ ഫിലിമിനുള്ള ദേശീയ പുരസ്കാരം കരസ്ഥമാക്കിയിരുന്നു.
Discussion about this post