ജിമെയിലിന്റെ അടിസ്ഥാന എച്ച്ടിഎംഎൽ മോഡ് ഉടൻ ഇല്ലാതാവും. വരുന്ന ജനുവരി മുതലാണ് ഡെസ്ക്ടോപിനും മൊബൈൽ വെബിനുമുള്ള അടിസ്ഥാന എച്ച്ടിഎംഎൽ കാഴ്ച സംവിധാനം ഇല്ലാതാവുക.
2024 ജനുവരി മുതൽ ജിമെയിൽ സ്റ്റാൻഡേർഡ് വ്യൂവിലേക്ക് മാറുമെന്ന് കമ്പനി അറിയിച്ചു. എന്നാൽ, ഏത് ദിവസം മുതലായിരിക്കും ഈ മാറ്റമുണ്ടാകുകയെന്ന് വ്യക്തമാക്കിയിട്ടില്ല.
വായിക്കാൻ എളുപ്പവും സ്ക്രീൻ റീഡർമാർക്ക് മനസ്സിലാക്കാൻ എളുപ്പവുമായിരുന്നതിനാൽ കാഴ്ചാപരിമിതിയുള്ളവർ ഈ സംവിധാനം വ്യാപകമായി ഉപയോഗിച്ചിരുന്നു. എന്നാൽ ചാറ്റ്, സ്പെൽ ചെക്കർ, സെർച്ച് ഫിൽട്ടറുകൾ, റിച്ച് ഫോർമാറ്റിംഗ് തുടങ്ങി നിരവധി ഫീച്ചറുകൾ എച്ച്ടിഎംഎൽ പതിപ്പിൽ ലഭ്യമായിരുന്നില്ല.
ജിമെയിൽ ഫീച്ചറുകളായ ചാറ്റ്, സ്പെൽ ചെക്കർ, കീബോർഡ് ഷോട്ട്കട്ടുകൾ, റിച്ച് ഫോർമാറ്റിങ്, കോൺടാക്ടുകൾ കൂട്ടിച്ചേർക്കാനുള്ള ഓപ്ഷൻ, ഫ്രംഅഡ്രസ് എന്നിവ അടിസ്ഥാന എച്ച്ടിഎംൽ പതിപ്പിൽ ലഭ്യമല്ലെന്നും ഗൂഗിൾ അറിയിച്ചു.
ക്രോം ഇൻസ്പെക്ട്സ് നെറ്റ് വർക്കിൽ ജിമെയിലിന്റെ എച്ച്ടിഎംൽ പതിപ്പ് മുഴുവനായും തുറന്നുവരുന്നതിന് 1200 മില്ലി സെക്കൻഡ് സമയം ആവശ്യമാണ്. എന്നാൽ, സ്റ്റാൻഡേർഡ് പതിപ്പിൽ 700 മില്ലിസെക്കൻഡ്സ് മാത്രം മതി. കണക്ടിവിറ്റി കുറഞ്ഞ സ്ഥലങ്ങളിലിൽ ഇമെയിലുകൾ പരിശോധിക്കാൻ ഇത് ഏറെ ഉപയോഗപ്രദമായിരുന്നു.
Discussion about this post