പ്രാഗ് : ഹെലികോപ്റ്ററില്‍ നിന്ന് ഒരു മില്യണ്‍ ഡോളര്‍ ആളുകള്‍ക്കിടയിലേക്ക് വിതറി സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍. ചെക്ക് റിപബ്ലിക്കിലെ പ്രമുഖ ഇന്‍ഫ്ളുവന്‍സറും ടെലിവിഷന്‍ അവതാരകനുമായ കാമില്‍ ബര്‍തോഷെക്കാണ് രാജ്യത്തെ ലിസ നാഡ് ലബേമിനു സമീപം ഹെലികോപ്റ്ററില്‍ നിന്ന് പണം താഴേക്കിട്ടത്. കസ്മ എന്ന അപരനാമത്തില്‍ അറിയിപ്പെടുന്ന ബര്‍തോഷെക്ക് തന്റെ വണ്‍മാന്‍ഷോ: ദി മൂവി എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായാണ് ഇത്തരമൊരു സാഹസം നടത്തിയത്.
ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടത്തിയ മത്സരത്തില്‍ വിജയിയാകുന്ന ആള്‍ക്ക് ഒരു മില്യണ്‍ ഡോളര്‍ ആയിരുന്നു സമ്മാനം. ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്ന ഒരു കോഡ് മനസ്സലാക്കിയെടുക്കുക എന്നതായിരുന്നു മത്സരം. എന്നാല്‍ ആര്‍ക്കും കോഡ് കണ്ടെത്താനാകാതെ വന്നതോടെയാണ് ഈ പണം മത്സരിച്ച എല്ലാവര്‍ക്കുമായി നല്കാന് കസ്മ തീരുമാനിച്ചത്. ഇതിനായി വേറിട്ട വഴികളാണ് അദ്ദേഹം പരിഗണിച്ചത്. അവസാനം ഹെലികോപ്റ്ററില്‍ നിന്ന് പണം താഴേക്ക് വിതറാമെന്ന തീരുമാനത്തില്‍ എത്തുകയായിരുന്നു. മത്സരിച്ച എല്ലാവര്ക്കും അദ്ദേഹം രഹസ്യ സന്ദേശം അയച്ചു പണം വിതറുന്ന സ്ഥലത്തിന്റെ വിശദ വിവരങ്ങള്‍ നല്കി.
പറഞ്ഞതനുസരിച്ച് ഹെലികോപ്ടറുമായി നിശ്ചിത സമയത്ത് അദ്ദേഹം നിശ്ചിത സ്ഥലത്ത് എത്തി. ഒരു വലിയ കണ്ടെയ്നറില്‍ പണവുമായി കസ്മയുടെ ഹെലികോപ്റ്റര്‍ ചെക്ക് റിപ്പബ്ളിക്കിന് മുകളിലൂടെ പറന്നു. നേരത്തെ നിശ്ചയിച്ചിരുന്ന സ്ഥലമെത്തിയപ്പോള്‍ കണ്ടെയ്നറിന് താഴെയുള്ള വാതില്‍ തുറക്കുകയും പണം വിതറുകയും ചെയ്തു. ആയിരക്കണക്കിനാളുകളാണ് പണം വാരിക്കൂട്ടാന്‍ േെട്ടോട്ടം ഓടിയത്. കെയ്യില്‍ കിട്ടിയ സാധനങ്ങളില്‍ എല്ലാം അവര്‍ പണം വാരികൂട്ടി. ബാഗുകളും കുടകളുമൊക്കെ പണം കൊണ്ട് നിറഞ്ഞു. ഇതിന്റെ വീഡിയോ കസ്മ തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പുറത്ത് വിട്ടത്. വീഡിയോ പുറത്ത് വിട്ട മിനിറ്റുകള്‍ക്കകം വൈറലാവുകയായിരുന്നു.
The first real money rain in the world! $1.000.000 from the helicopter in Czech Republic and no ones died or injured. #ONEMANSHOWtheMovie #TheEnd @kazma_kazmitch pic.twitter.com/LmIjQP4JBe
— Kazma Kazmitch (@Kazma_Kazmitch) October 25, 2023
ഏകദേശം നാലായിരം പേര് പണം വാരിയെന്നാണ് കസ്മ നല്കുന്ന റിപ്പോര്‍ട്ട്. ലോകത്തിലെ ആദ്യത്തെ യഥാര്‍ത്ഥ പണമഴ എന്നാണ് കാമില്‍ വിചിത്ര പണ വിതരണത്തിന് നല്കിയ പേര്.
Discussion about this post