ന്യൂഡൽഹി: പ്രതിപക്ഷ എംപിമാരുടെ ഫോണുകൾ ചോർത്തുന്നുവെന്ന ആരോപണത്തിൽ വിശദീകരണവുമായി ഐഫോൺ നിർമ്മാതാക്കളായ ആപ്പിൾ.ഏതെങ്കിലും പ്രത്യേക ഭരണകൂടത്തിന്റെ ഹാക്കർമാരാണ് ചോർത്തലിന് പിന്നിലെന്ന് മുന്നറിയിപ്പുകൊണ്ട് ഉദ്ദേശിക്കുന്നില്ലെന്ന് ആപ്പിൾ വ്യക്തമാക്കി.. നോട്ടിഫിക്കേഷൻ തെറ്റായ മുന്നറിയിപ്പ് ആവാനുള്ള സാധ്യതയും ആപ്പിൾ മുന്നോട്ടുവച്ചു. അറ്റാക്കർമാർ രീതി മാറ്റാൻ സാധ്യതയുള്ളതിനാൽ ഏത് സാഹചര്യത്തിലാണ് മുന്നറിയിപ്പ് നൽകിയതെന്ന് വെളിപ്പെടുത്താൻ കഴിയില്ലെന്നും കമ്പനി വ്യക്തമാക്കി.അപൂർണ്ണവും തികവില്ലാത്തതുമായ ഇന്റലിജൻസ് സിഗ്നലുകളിൽനിന്നാണ് ഇത്തരം അറ്റാക്കുകൾ കണ്ടെത്താൻ സാധിക്കുന്നത്. ചില മുന്നറിയിപ്പുകൾ തെറ്റാവാനും ചില ആക്രമണങ്ങൾ കണ്ടെത്താൻ സാധിക്കാതെ വരികയും ചെയ്യാമെന്ന് കമ്പനി വ്യക്തമാക്കി.
സംഭവത്തിൽ ആശങ്ക രേഖപ്പെടുത്തിയ കേന്ദ്രസർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. യഥാർത്ഥവും കൃത്യവുമായ വിവരങ്ങൾ നൽകി അന്വേഷണത്തിൽ സഹകരിക്കാൻ ടെക് ഭീമനായ ആപ്പിളിനോട് കേന്ദ്രസർക്കാർ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
ഭരണകൂട പിന്തുണയുള്ള അറ്റാക്കർമാർ ഐ ഫോണുകൾ ഹാക്ക് ചെയ്തേക്കാമെന്ന മുന്നറിയിപ്പ് ആപ്പിളിൽനിന്ന് ലഭിച്ചതായി പ്രതിപക്ഷ എം.പിമാർ ആരോപിച്ചിരുന്നു.
Discussion about this post