മോസ്കോ: മുൻ കാമുകിയോടുള്ള തീരാത്ത പക, 111 തവണ ക്രൂരമായി കുത്തിപ്പരിക്കേൽപ്പിച്ചു, ബലാത്സംഗം, മൂന്നരമമണിക്കൂറിലേറെ ശാരീരികമായി ഉപദ്രവിച്ചു. ബന്ധം വേർപ്പെടുത്തിയ 23 കാരിയായ വേരാ പെഖ്ടെലേവ എന്ന റഷ്യൻ യുവതിയോട് വ്ലാഡിസ്ലാവ് കന്യൂസ് എന്ന 27 കാരൻ ചെയ്ത ക്രൂരതയ്ക്ക് കണക്കില്ല. കൊലപാതകക്കുറ്റത്തിന് കോടതി യുവാവിനെ 17 വർഷം തടവിനും ശിക്ഷിച്ചു. എന്നാൽ ശിക്ഷാകാലാവധി ഒരു വർഷം ആവുമ്പോഴേക്കും ഇയാളെ ജയിൽമോചിതനാക്കിയിരിക്കുകയാണ് ഭരണകൂടം. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനാണ് കന്യൂസിന് മാപ്പ് നൽകിയത്.
ഈ ക്രൂരപാതകം ചെയ്ത കന്യൂസിന് മാപ്പ് നൽകാനുള്ള ഒരേയൊരു കാരണം എന്തെന്നറിഞ്ഞ് ഞെട്ടിയിരിക്കുകയാണ് ലോകം. യുക്രൈയ്ൻ യുദ്ധത്തിന് റഷ്യൻ സേനയോടൊപ്പം ചേരാൻ സന്നദ്ധത അറിയച്ചതിനാലാണ് കന്യൂസിന് ഭരണകൂടം മാപ്പ് നൽകിയത്.
കന്യൂസ് സൈനിക യൂണിഫോമിൽ ആയുധങ്ങളേന്തി നിൽക്കുന്ന ചിത്രം വേരയുടെ അമ്മയാണ് പുറത്ത് വിട്ടത്. ചിത്രം കണ്ട് ഞാൻ ഞെട്ടിയെന്നും വലിയ ആഘാതമായെന്നും ശവക്കല്ലറയിൽ പോലും മകൾക്ക് സമാധാനം ലഭിക്കില്ലെന്നും അമ്മ കുറ്റപ്പെടുത്തി. ക്രൂരനായ കൊലപാതകിയ്ക്ക് എങ്ങനെയാണ് രാജ്യത്തിന് വേണ്ടി പോരാടാൻ ആയുധം നൽകി ഏൽപ്പിക്കുക എന്നാണ് നീതി നിഷേധിക്കപ്പെട്ട ആ അമ്മ ചോദിക്കുന്നത്.
പുടിന്റെ ഈ തീരുമാനത്തിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയത്. ഞെട്ടലുണ്ടാക്കിയെന്നാണ് പലരും ഇതിൽ പ്രതികരിച്ചത്.
Discussion about this post