ശ്രീനഗർ: ജമ്മു കശ്മീരിൽ ആയുധങ്ങളും വെടിക്കോപ്പുകളും സ്ഫോടക വസ്തുക്കളും മയക്കുമരുന്നുകളും പിടിച്ചെടുത്ത കേസുമായി ബന്ധപ്പെട്ട് നിരോധിത ഭീകര സംഘടനയായ തെഹ്രീക് ഉൾ മുജാഹിദ്ദീന്റെ (TuM) പ്രവർത്തകനായ മൊഹമ്മ യാസീന്റെ സ്വത്തുക്കൾ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കണ്ടുകെട്ടി.
ജമ്മുവിലെ എൻഐഎ പ്രത്യേക കോടതിയുടെ ഉത്തരവനുസരിച്ചാണ് നടപടി. യുഎപിഎ കേസിൽ വിചാരണ നേരിടുന്ന യാസീന്റെ നാല് സ്വത്തുക്കൾ കണ്ടുകെട്ടിയതായി എൻഐഎ വക്താവ് പറഞ്ഞു.യാസീന്റെ പൂഞ്ച് ജില്ലയിലെ ധ്രൂതി (ദാബി) ഗ്രാമത്തിലെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.
2020 ഡിസംബർ 27 നാണ് യാസീനെ അറസ്റ്റ് ചെയ്തതെന്നും ഇയാളുടെ പക്കൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും സ്ഫോടക വസ്തുക്കളും കണ്ടെടുത്തതായും ഉദ്യോഗസ്ഥർ പറഞ്ഞു.2021 ജൂൺ 24-ന് ഒരു കുറ്റപത്രം സമർപ്പിച്ചു, കൂടാതെ ഐപിസി, ആയുധ നിയമം, സ്ഫോടക വസ്തു നിയമം, യുഎ (പി) ആക്റ്റ് എന്നിവയുടെ നിരവധി വകുപ്പുകൾ പ്രകാരം നിലവിൽ ഇയാൾ വിചാരണ നേരിടുകയാണ്. യാസീന്റെയും മറ്റൊരു പ്രതിയായ മുഹമ്മദ് ഫാറൂഖിന്റെയും കയ്യിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും സ്ഫോടക വസ്തുക്കളും മയക്കുമരുന്നുകളും കണ്ടെടുത്തു.കേസിൽ എൻഐഎ നടത്തിയ അന്വേഷണത്തിൽ മെൻധാർ മേഖലയിലെ ആരാധനാലയങ്ങൾ ഗ്രനേഡ് ഉപയോഗിച്ച് ആക്രമിക്കാനുള്ള ഗൂഢാലോചന പുറത്തുവന്നിരുന്നു.
Discussion about this post