ചെന്നൈ :ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് നടനും ഡിഎം ഡികെ നേതാവുമായ വിജയകാന്ത് ആശുപത്രിയിൽ. തൊണ്ടയിൽ ഉണ്ടായ അണുബാധയെ തുടർന്ന് ശനിയാഴ്ച വൈകിട്ടാണ് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ നടനെ പ്രവേശിപ്പിച്ചത്. എന്നാൽ പതിവ് പരിശോധനയ്ക്കായാണ് ആശുപത്രിയിൽ എത്തിയതെന്നും രണ്ടു ദിവസത്തിനകം വീട്ടിലേയ്ക്ക് തിരികെ പോകുമെന്നുമാണ് പാർട്ടി വൃത്തങ്ങൾ അറിയിച്ചത്.
കുടുംബത്തോടൊപ്പം ദീപാവലി ആഘോഷിക്കുന്ന വിജയകാന്തിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ക്ഷീണിതനായി കണ്ട നടന്റെ ആരോഗ്യവിവരം അന്ന് മുതൽ ചർച്ചയായിരുന്നു. അദ്ദേഹത്തിന് ശരിയായ ചികിത്സ ഉറപ്പാക്കണമെന്നും സമൂഹമാദ്ധ്യമങ്ങളിൽ ആവശ്യം ഉയർന്നിരുന്നു.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി പാർട്ടിപ്രവർത്തനത്തിൽ സജീവമല്ലാതിരുന്ന വിജയകാന്ത്, 2016 നു ശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചിരുന്നില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും പ്രചാരണത്തിന് ഇറങ്ങിയിരുന്നില്ല. വിജയകാന്ത് സജീവ രാഷ്ട്രീയത്തിൽ നിന്ന് മാറിയ ശേഷം ഭാര്യ പ്രേമലതയാണ് പാർട്ടിയെ ഇപ്പോൾ നയിക്കുന്നത്.
Discussion about this post