കോഴിക്കോട്: കോഴിക്കോട്, മലപ്പുറം ജില്ലകളിലെ കെട്ടിട നിര്‍മ്മാതാക്കളുടെയും ആര്‍ക്കിടെക്റ്റുമാരുടെയും വീടുകളിലും ഓഫീസുകളിലുമായി ആദായനികുതി റെയ്ഡ്. കോടികളുടെ അനധികൃത സ്വത്താണ് പരിശോധനയിൽ കണ്ടെത്തിയത്.
ഇന്ന് രാവിലെ മുതല്‍ തുടങ്ങിയ പരിശോധനയിൽ മഞ്ചേരിയിലെ നിര്മാണ് ഗ്രൂപ്പിന്റെ ഉടമയുടെ വീട്ടില്‍ നിന്നും 18 കോടി രൂപ പിടിച്ചെടുത്തു. കോഴിക്കോട്ടെ ഗണേശന് എന്നയാളുടെ വീട്ടില്‍ നിന്നും 5 കോടിയുടെ അനധികൃത നിക്ഷേപത്തിന്റെ രേഖകളും കണ്ടെത്തി. ആര്‍ക്കിടെക്റ്റ് ഷബീര്‍ സലീല്‍ ഗ്രൂപ്പില്‍ നിന്ന് 27 ലക്ഷം രൂപയും പിടിച്ചെടുത്തു. റെയ്ഡ് ഇപ്പോഴും തുടരുകയാണ്.
Discussion about this post