ബംഗളൂരൂ:സ്വിമ്മിംഗ് പൂളില്‍ ഒമ്പത് വയസ്സുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി.വര്‍ത്തൂര്‍-ഗുഞ്ചൂര്‍ റോഡിലെ ഒരു അപ്പാര്‍ട്ട്മെന്റ് സ്വിമ്മിംഗ് പൂളിലാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.മാനസയാണ്
മരിച്ചത്.
കുട്ടി അബദ്ധത്തില്‍ സ്വിമ്മിങ് പൂളിലേക്ക് വീഴുകയായിരുന്നു എന്നാണ് നിഗമനം. നീന്തല്‍ കുളത്തിന് സമീപത്തെ വൈദ്യുത വിളക്കിന്റെ വയറില്‍ തട്ടിയാണ് കുട്ടി വീണതെന്നും പറയുന്നു. എന്നാല്‍, മരണ കാരണം മുങ്ങിമരിച്ചതാണോ അതോ ഷോക്കേറ്റാണോ എന്നത് പോസ്റ്റുമോര്‍ട്ടത്തിനു ശേഷമേ അറിയാന്‍ സാധിക്കു എന്ന് പോലീസ് പറഞ്ഞു.
സ്വിമ്മിംഗ് പൂളില്‍ കുട്ടി വീണ് കിടക്കുന്നത് കണ്ടപ്പോള്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല. വൈദ്യുതാഘാതമേറ്റാണ് കുട്ടി മരിച്ചത് എന്ന് അപ്പാര്‍ട്ട്മെന്റിലെ താമസക്കാര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ശരീരത്തില്‍ മുറിവുകളൊന്നുമില്ലത്തതിനാല് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുന്നതുവരെ മരണത്തിന്റെ കാരണം കണ്ടെത്താന്‍ കഴിയില്ലന്ന് പോലീസ് അറിയിച്ചു.
എന്റെ മകള്‍ക്ക് നീതി ലഭിക്കണം. അവളുടെ മരണത്തിന്റെ കാരണം അറിയണം. സംഭവത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തണമെന്ന് കുട്ടിയുടെ പിതാവ് ആവശ്യപ്പെട്ടു.
Discussion about this post