ന്യൂഡൽഹി: സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിൽ നിന്നും തുക അനുവദിക്കുന്നത് ധനമന്ത്രിക്ക് തോന്നിയത് പോലെയല്ല എന്ന് വ്യക്തമാക്കി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ചില സംസ്ഥാനങ്ങൾക്ക് കൂടുതൽ ചില സംസ്ഥാനങ്ങൾക്ക് കുറവ് എന്ന രീതിയിൽ തുക അനുവദിക്കുന്നു എന്നാണ് പ്രതിപക്ഷം പറയുന്നത്. ഇത് രാഷ്ട്രീയ ആരോപണം മാത്രമാണ്. ഇവിടെ ഒരു സംവിധാനം നിലവിലുണ്ട്, ധനകാര്യ കമ്മീഷന്റെ ശുപാർശകൾ പ്രകാരമാണ് സംസ്ഥാനങ്ങൾക്ക് തുക അനുവദിക്കുന്നത് അല്ലാതെ ധനമന്ത്രിക്ക് തോന്നിയത് പോലെയല്ല, നിർമല സീതാരാമൻ വ്യക്തമാക്കി. കൂടാതെ സംസ്ഥാനങ്ങൾ വരുത്തി വയ്ക്കുന്ന അധിക ചെലവുകൾക്ക് കേന്ദ്രത്തെ പഴി ചാരരുത് എന്നും നിർമല സീതാരാമൻ ആവശ്യപ്പെട്ടു.
“എനിക്ക് ഈ സംസ്ഥാനം ഇഷ്ടമല്ല, പണമടയ്ക്കുന്നത് നിർത്തുക” എന്ന് പറയാൻ ഏതെങ്കിലും ധനമന്ത്രിക്ക് കഴിയില്ല അങ്ങനെ ഒരു ഒരു വഴിയും ഇല്ല .ഇവിടെ ഒരു സംവിധാനം ഉണ്ട്, അതിൽ പ്രകാരമേ കാര്യങ്ങൾ നടക്കൂ ” , ”കർണ്ണാടക പോലുള്ള സംസ്ഥാനങ്ങൾക്കുള്ള ഫണ്ട് തടഞ്ഞുവെച്ച് രാഷ്ട്രീയ പ്രശ്നങ്ങൾ പരിഹരിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് ലോക്സഭയിൽ ആരോപിച്ച കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരിക്ക് മറുപടിയായി സീതാരാമൻ പറഞ്ഞു
നിങ്ങൾ ചോദിക്കുന്നു കർണാടകയി എന്താണ് നടക്കുന്നത് എന്ന് ? അതെ കർണാടകയിൽ എന്താണ് നടക്കുന്നത് ? ചോദ്യം ഇതാണ് ചെലവഴിക്കാൻ പാടില്ലാത്ത ഇനങ്ങൾക്കായി നിങ്ങൾ അധിക തുക ചിലവഴിക്കുന്നുണ്ടോ? ഞാൻ അത് ചോദ്യം ചെയ്യുന്നില്ല, നിങ്ങൾ ചെലവഴിക്കുക. പക്ഷേ എൻ്റെ മേൽ കുറ്റം ചുമത്തരുത്. കേന്ദ്രത്തെ കുറ്റപ്പെടുത്തരുത്, ”അവർ പറഞ്ഞു
കർണാടകയിൽ അധികാരത്തിൽ വരുന്നതിനു വേണ്ടി അനവധി സൗജന്യ വാഗ്ദാനങ്ങൾ കോൺഗ്രസ് സർക്കാരുകൾ നടത്തിയിരുന്നു. അതിൽ സ്ത്രീകൾക്ക് ബസ്സിനുള്ളിലുള്ള സൗജന്യ യാത്രയടക്കം ഉണ്ടായിരിന്നു. ഇത്തരം ഭീമമായ അധിക ചിലവുകൾ കാരണം നട്ടം തിരിഞ്ഞിരിക്കുന്നു അവസ്ഥയിലാണ് ഇപ്പോൾ കോൺഗ്രസ്. അങ്ങനെ സ്വയം വരുത്തി വച്ച കെണിക്ക് കേന്ദ്രത്തെ കുറ്റം പറയേണ്ടതില്ല എന്നാണ് നിർമല സീതാരാമൻ വ്യക്തമാക്കിയത്
Discussion about this post