ബംഗളൂരു: നഗരത്തിലെ കഫേയിൽ ബോംബ് സ്ഫോടനം. ഇന്ദിരാനഗറിലെ രാമേശ്വരം കഫേയിൽ ആണ് സ്ഫോടനം ഉണ്ടായത്. സംഭവത്തിൽ നാല് പേർക്ക് പരിക്കേറ്റു.
ഉച്ചയോടെയായിരുന്നു സംഭവം. സ്ഫോടനത്തിന് കാരണം വ്യക്തമല്ല. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പുരുഷനും മൂന്ന് സ്ത്രീകൾക്കുമായിരുന്നു പരിക്കേറ്റത്. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടം എന്നാണ് പ്രാഥമിക നിഗമനം.
ഹോട്ടലിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്ഫോടനത്തിൽ സാരമായ നാശനഷ്ടം ആണ് കഫേയിൽ ഉണ്ടായത്.
Discussion about this post