കാസർകോട്: ബേളയിൽ താമസ സ്ഥലത്ത് കഞ്ചാവ് ചെടി നട്ട് വളർത്തിയ യുവാവ് അറസ്റ്റിൽ. ചെർളടുക്ക സ്വദേശി ഉമ്മർ ഫാറൂഖ് ആണ് അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്നും 143 സെന്റീമീറ്റർ ഉയരമുള്ള ചെടി പിടിച്ചെടുത്തു.
താമസിക്കുന്ന വാടക ക്വാർട്ടേഴ്സിന് സമീപമാണ് ഇയാൾ കഞ്ചാവ് വളർത്തിയത്.
കാസർകോട് എക്സൈസ് സംഘമാണ് യുവാവിനെ പിടികൂടിയത്. ഉമ്മർ ഫാറൂഖ് താമസ സ്ഥലത്ത് കഞ്ചാവ് വളർത്തുന്നതുമായി ബന്ധപ്പെട്ട് എക്സൈസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എത്തിയതായിരുന്നു എക്സൈസ് സംഘം.
ഗ്രോബാഗിൽ ആയിരുന്നു യുവാവ് കഞ്ചാവ് വളർത്തിയിരുന്നത്. നല്ല രീതിയിൽ തഴച്ചു വളരാൻ ഇയാൾ കഞ്ചാവും വെള്ളവും കൃത്യമായി നൽകിയിരുന്നതായി എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ചെടികൾക്ക് രണ്ട് മാസത്തോളം പ്രായമുണ്ട്.
സ്വന്തം ഉപയോഗത്തിനും അടുത്ത സുഹൃത്തുക്കൾക്ക് നൽകുന്നതിനും വേണ്ടിയാണ് ചെടി വളർത്തിയതെന്ന് ഉമ്മർ മൊഴി നൽകിയിട്ടുണ്ട്.
Discussion about this post