തിരുവനന്തപുരം : രാജ്യം വർഗീയതയിലേക്ക് പോകാതിരിക്കണമെങ്കിൽ ലോക്സഭയിൽ ഇടത് സാന്നിധ്യം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസുകാർ കൂട്ടത്തോടെ ബിജെപിയിലേക്ക് പോവുകയും ബിജെപി അവരെ ഇരുകയ്യും നീട്ടി സ്വീകരിക്കുകയും ചെയ്യുന്ന കാലമാണിതെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു. ഈ കാലത്ത് ഒരു കോൺഗ്രസുകാരനെ എങ്ങനെയാണ് വിശ്വസിച്ചു വിജയിപ്പിക്കുക എന്നും പിണറായി വിജയൻ ചോദ്യമുന്നയിച്ചു.
കോൺഗ്രസിന്റെ 11 മുൻ മുഖ്യമന്ത്രിമാരാണ് ഇതുവരെയായി ബിജെപിയിൽ ചേർന്നത്. എല്ലിൻ കഷണം സ്വീകരിക്കാൻ ഓടുന്നവരെ പോലെയാണ് കോൺഗ്രസിലെ ചിലർ ബിജെപിക്ക് പിന്നാലെ ഓടുന്നത്. ബിജെപി പണം വേണ്ടവർക്ക് പണവും സ്ഥാനം വേണ്ടവർക്ക് സ്ഥാനവും വാഗ്ദാനം നൽകുകയാണെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി.
ജനാധിപത്യ വ്യവസ്ഥയ്ക്ക് നാണക്കേട് ഉണ്ടാക്കുന്ന വിഭാഗം ആയി കോൺഗ്രസ് മാറി. കോൺഗ്രസുകാർ ജയിച്ചാൽ കോൺഗ്രസ് ആയി തന്നെ നിൽക്കുമോ എന്ന് ആർക്കെങ്കിലും ഗ്യാരണ്ടി പറയാൻ കഴിയുമോ? സംസ്ഥാനത്ത് ഇന്ന് ഒരാൾ പരസ്യമായി ബിജെപിയിലേക്ക് ചേർന്നല്ലോ. വിലപേശൽ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. അതിനാൽ കോൺഗ്രസുകാരെ വിശ്വസിപ്പിച്ച് വിജയിപ്പിക്കാൻ കഴിയില്ല എന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി.
Discussion about this post