തൃശ്ശൂർ : തൃശ്ശൂരിൽ ഡിവൈഎഫ്ഐ പ്രവർത്തകനെ പാർട്ടി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൃശ്ശൂർ കേച്ചേരിയിൽ ആണ് സംഭവം നടന്നത്. കേച്ചേരി മേഖല ഡിവൈഎഫ്ഐ പ്രസിഡണ്ട് ആയ സുജിത്തിനെ ആണ് തൂങ്ങിമരിച്ചതായി കണ്ടെത്തിയത്.
തൃശ്ശൂർ കേച്ചേരിയിലുള്ള സിപിഐഎം കേച്ചേരി മേഖല കമ്മിറ്റി ഓഫീസിലാണ് ഡിവൈഎഫ്ഐ മേഖല പ്രസിഡണ്ട് ആയ സുജിത്ത് ആത്മഹത്യ ചെയ്തത്. സാമ്പത്തിക ബാധ്യതകളാണ് മരണകാരണമെന്നാണ് പോലീസ് നിഗമനം.
ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സുജിത്തിന്റെ മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു.
Discussion about this post