ഹൈദരാബാദ്; സ്വന്തം വീട്ടിൽ മറ്റാരും ഇല്ലാത്ത സമയത്ത് ആൺ സുഹൃത്തിനൊപ്പം കണ്ട മകളെ അമ്മ കഴുത്തു ഞെരിച്ചു കൊന്നു. തെലങ്കാന ഇബ്രാഹിംപട്ടണം സ്വദേശിനി ഭാർഗവിയെയാണ് അമ്മ ജംഗമ്മ സാരി കഴുത്തിൽമുറുക്കി കൊലപ്പെടുത്തിയത്.ഭാർഗവിക്ക് വിവാഹാലോചനകൾ നടത്തുന്നതിനിടെയാണ് സംഭവം.
ജോലി കഴിഞ്ഞ് ജംഗമ്മ ഉച്ചഭക്ഷണം കഴിക്കാനായി വീട്ടിലെത്തിയപ്പോഴാണ് മകൾക്കൊപ്പം ആൺസുഹൃത്തിനെയും വീട്ടിൽ കണ്ടത്. ഈ സമയം മറ്റാരും വീട്ടിലില്ലായിരുന്നു. അമ്മയെ കണ്ടതോടെ ഭാർഗവി ആൺസുഹൃത്തിനെ വീട്ടിൽനിന്ന് പറഞ്ഞുവിട്ടു.പിന്നാലെ ജംഗമ്മ മകളെ ക്രൂരമായി മർദ്ദിച്ചു.തുടർന്ന് സാരി കഴുത്തിൽമുറുക്കി മകളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ഭാർഗവിയുടെ ഇളയ സഹോദരൻ സംഭവങ്ങളുടെ ദൃക്സാക്ഷിയാണെന്ന് പോലീസ് പറഞ്ഞു. ഭാർഗവിക്കു നേരെ അമ്മ അക്രമം നടത്തുന്നത് ജനാലവഴി കണ്ട സഹോദരൻ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു
Discussion about this post