ഇസ്ലാമാബാദ്: മൂന്ന് വര്‍ഷത്തിന് ശേഷം പാകിസ്ഥാന് യു ട്യൂബിന്റെ വിലക്ക് നീക്കി. ഇസ്ലാം വിരുദ്ധ സിനിമയായ ‘ഇന്നസന്‍സ് ഓഫ് മുസ്ലീമി’ന്റെ ട്രെയിലര്‍ പുറത്തുവന്നതിനെ തുടര്‍ന്നുണ്ടായ പ്രക്ഷോഭത്തിന്റെ ഫലമായാണ് പാകിസ്ഥാനില്‍ യു ട്യൂബ് നിരോധിച്ചത്. ഗൂഗിള്‍ പാകിസ്ഥാനിലേക്ക് മാത്രമായി യു ട്യൂബിന്റെ പ്രാദേശിക പതിപ്പ് തുടങ്ങിയതിന് പിന്നാലെയാണ് തീരുമാനം.
ഇതോടെ, പോസ്റ്റ് ചെയ്യുന്ന അധിക്ഷേപകരമായ വീഡിയോകള്‍ നീക്കാന്‍ കഴിയുമെന്ന് പാക് ടെലികോം അതോറിട്ടി സുപ്രീംകോടതി അറിയിച്ചതിനെ തുടര്‍ന്നാണ് വിവര സാങ്കേതിക മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം.
2012 സെപ്തംബര്‍ 17ന് ‘ഇന്നസന്‍സ് ഓഫ് മുസ്ലീമി’ന്റെ ചില ഭാഗങ്ങള്‍ അമേരിക്കയില്‍ നിന്ന് യു ട്യൂബില്‍ അപ്ലോഡ് ചെയ്ത ശേഷം ശക്തമായ പ്രതിഷേധങ്ങളാണ് രാജ്യത്ത് നടന്നത്. അന്ന് ഇവ നീക്കാന്‍ രാജ്യത്തിന് കഴിയുമായിരുന്നില്ല. അതിനാലാണ് യു ട്യൂബ് തന്നെ നീക്കിയത്.
Discussion about this post