തിരുവനന്തപുരം : അടച്ചിട്ടിരുന്ന സ്കൂൾ കുത്തിത്തുറന്ന് മോഷണം. തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് സംഭവം നടന്നത്. സ്കൂളിൽ നിന്നും ലക്ഷങ്ങൾ വിലപിടിപ്പുള്ള പഠനോപകരണങ്ങൾ നഷ്ടപ്പെട്ടു. സംഭവത്തിൽ നെയ്യാറ്റിൻകര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
നെയ്യാറ്റിൻകരയിലെ ഊരുട്ടുകാല ഗവൺമെന്റ് എം ടി എച്ച് സ്കൂളിലാണ് മോഷണം നടന്നത്. സ്മാർട്ട് ക്ലാസ്സ് റൂമിനുള്ളിൽ സൂക്ഷിച്ചിരുന്ന പ്രൊജക്ടറും മറ്റ് അനുബന്ധ ഉപകരണങ്ങളും ആണ് മോഷണം പോയിരിക്കുന്നത്.
Discussion about this post